കണ്ണൂര്‍: മറ്റൊരു പശുവിനുകൂടി കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ പശുവിനെയാണ് ജില്ലയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുന്നത്. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ് പേവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസം മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും. കഴിഞ്ഞ ദിവസം ചാലയില്‍ പേവിഷബാധയേറ്റ് പശു ചത്തിരുന്നു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേവിഷബാധയേറ്റത്.
എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.