ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കിയ ശിവസേനാ നേതാവ് അറസ്റ്റില്‍. സുകാന്ത് സാവന്ത് എന്നയാളാണ് അറസ്റ്റിലായത്. രത്നഗിരി പഞ്ചായത്ത് സമിതി മുന്‍പ്രസിഡന്റായിരുന്ന സ്വപ്നാലിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 31 നായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സുഹൃത്തുക്കളുെട സഹായത്തോടെയാണ് ഇയാള്‍ ചിതാഭസ്മം കടലില്‍ ഒഴുക്കിയത്. സംഭവത്തില്‍ ഇയാളുടെ രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
also read: നായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതി നല്കി. സുകാന്തിന്റെ രണ്ടാംഭാര്യയായിരുന്നു സ്വപ്നാലി. പോലീസ് കേസന്വേഷിക്കുന്നതിനിടെ സെപ്റ്റംബര്‍ 10ന് മകളുടെ തിരോധാനത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന ആരോപണവുമായി സ്വപ്നാലിയുടെ അമ്മ സംഗീത ഷിര്‍ക്കെ രംഗത്തെത്തി.
പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്ന് ചിതാഭസ്മം കടലില്‍ ഒഴുക്കിയതായി സുകാന്ത് പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ്.