കണ്ണൂര്‍: മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ഭാര്യ കടുംകൈ പ്രയോഗിച്ചു. ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുവെള്ള പ്രയോഗം നടത്തി. പൊള്ളലേറ്റ ഭര്‍ത്താവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കൊറ്റാളിയിലാണ് സംഭവം.
ഇന്നലെ രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ശല്യം തുടങ്ങിയപ്പോള്‍ സഹിക്കാന്‍ വയ്യാതെ ഭാര്യ ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു. ഭര്‍ത്താവിന്റെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ഭാര്യക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ഭാര്യയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരേ കുടുംബക്കോടതിയിലടക്കം ഭാര്യ പരാതി നല്‍കിയിരുന്നു.
അതേസമയം, ആലപ്പുഴയില്‍ കഴിഞ്ഞദിവസം അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ദലിത് യുവതിയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും പിന്നീട് കമ്പിവടിക്ക് കൈ തല്ലി ഒടിക്കുകയും ചെയ്തിരുന്നു. കായംകുളം കൃഷ്ണപുരം, പുള്ളികണക്ക് ,കറുകത്തറയില്‍ സരിതയാണ് (23) അക്രമണത്തിനിരയായത്.