കട്ടപ്പന: കളഞ്ഞ് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകി നാടിന് മാതൃകയായി കട്ടപ്പന യൂണിയൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ രഞ്ജിത്ത് കുമാർ. ശനിയാഴ്ച രാവിലെ കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ നിന്നാണ് പണം ലഭിച്ചത്.
പണം കട്ടപ്പന പോലീസ് സ്റ്റേഷനിൽ എൽപ്പിച്ചു. മാധ്യമങ്ങളിലൂടെ ഉടമയ്ക്കായി അറിയിപ്പും നൽകി. തുടർന്ന് പണത്തിന്റെ ഉടമ കോട്ടയം സ്വദേശി സാബു ജോസഫ് കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി. കട്ടപ്പന സിഐ വി ജയനും രഞ്ജിത്തും ചേർന്ന് പണം ഉടമയ്ക്ക് കൈമാറി.