കൊച്ചി: പാഴ്സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോയോളം കഞ്ചാവാണ് പിടിച്ചത്. മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
കൊച്ചിയിലെ സ്വകാര്യ കൊറിയര്‍ സര്‍വ്വീസ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.