കൊച്ചി: ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലിയിലെ ചെല്ലാനത്താണ് സംഭവം. ജിയന് എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി ഒരു ബോട്ടില്‍ നിന്ന് മത്സ്യം മറ്റൊരു ബോട്ടിലേക്ക് കയറ്റുന്നതിനിടെ ജിയന് ബോട്ടുകള്ക്കിടയില്പ്പെടുകയായിരുന്നു.
also read: വഴിത്തർക്കത്തിനിടെ സംഘട്ടനവും കല്ലേറും; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് പേർ പിടിയിൽ
അപകടത്തില്‍ കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ചോരയില്‍ കുതിര്‍ന്ന ജിയനെ മറ്റ് മത്സ്യത്തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.