മാവേലിക്കര: അച്ഛന് നഷ്ടപ്പെട്ട നൊമ്പരമുള്ളിലൊതുക്കി മകള്‍ പ്ലസ്ടു പരീക്ഷ എഴുതി. കൊവിഡ് ബാധിച്ചു മരിച്ച ബിഎസ്എഫ് ജവാന് മാങ്കാംകുഴി കൊട്ടയ്ക്കാട്ടുവിളയില് കെജി സുനിലിന്റെ (48) മകള്‍ സ്നേഹയാണ് അച്ഛന് മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി ഇന്നലെ രാവിലെ പരീക്ഷ എഴുതിയത്.
ഡല്‍ഹിയില്‍ നിന്ന് അവധിക്കെത്തിയ സുനില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലാണു മരിച്ചത്. വിവരമറിഞ്ഞു മാവേലിക്കര എആര്‍ രാജരാജവര്‍മ സ്മാരക ഗവ.ഗേള്‍സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജെ പങ്കജാക്ഷി, ക്ലാസ് ടീച്ചര്‍ ശ്രീജ സി പണിക്കര്‍, ചീഫ് സൂപ്രണ്ട് സിഎല്‍ വില്‍സണ്‍ എന്നിവര്‍ സ്നേഹയുടെ ബന്ധുക്കളെ വിളിച്ചു പരീക്ഷ എഴുതുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
തുടര്‍ന്നു സ്നേഹയെ ഇന്നലെ രാവിലെ ബന്ധു സ്കൂളിലെത്തിച്ചു. സ്നേഹ ഇംഗ്ലിഷ് പരീക്ഷ എഴുതിയ ശേഷം ബന്ധുവിനൊപ്പം മടങ്ങി. സ്നേഹ മടങ്ങിയെത്തിയതിനു ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സുനിലിന്റെ സംസ്കാരം നടത്തിയത്. മരിച്ച സുനിലിന്റെ ഭാര്യ: സുര്‍ജിത് (വള്ളികുന്നം സഹകരണ ബാങ്ക് സെക്രട്ടറി). മകന്: സൗരവ്.