ആലപ്പുഴ: കേരളത്തില്‍ ഒരു പ്രൊജക്ട് ചെയ്യാനെത്തിയ ഓസ്ട്രേലിയക്കാരി ആലപ്പുഴക്കാരന് അന്‍ഷാദ് അഷ്റഫിന് സ്വന്തമായത് വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയിലൂടെയാണ്. ഒട്ടേറെ മലയാളി യുവാക്കള്‍ വിദേശ വനിതകളെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും അന്‍ഷാദ് അഷ്റഫിന്റേയും (അഞ്ജു അഹം32 ) കെറി ബഡിന്റെയും പ്രണയം അപ്രതീക്ഷിതമായി കടന്നുവന്നതാണ്.
മുപ്പതുകാരിയായ കെറി ബഡിനെ കണ്ടുമുട്ടിയതും തുടര്‍ന്നുള്ള പ്രണയവും വിവാഹവും തുറന്നുപറയുകയാണ് ആലപ്പുഴ സ്വദേശിയായ അന്‍ഷാദ് അഷ്റഫ്. ആദ്യത്തെ കണ്ടുമുട്ടലും സൗഹൃദവും തുടര്‍ന്നുള്ള പ്രണയ വിവാഹവും ഫേസ്ബുക്കിലൂടെയാണ് അഞ്ജു പങ്കു വച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പരിചയപ്പെടുന്നത്. 2019 ഡിസംബറില്‍ അഞ്ജു നഗരത്തില്‍ ഒരു ഹോം സ്റ്റേ തുടങ്ങി. ഒരു മാസത്തിനു ശേഷം ഇവിടെ താമസിക്കാന്‍ കെറി എത്തി. സോഷ്യല്‍ വര്‍ക്കില്‍ ഇന്റണ്‍ഷിപ് കഴിഞ്ഞ് കേരളത്തില്‍ ഒരു പ്രൊജക്ട് ചെയ്യാനാണ് രണ്ടു ദിവസത്തേക്ക് കെറി എത്തിയത്.
ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്ത് പോകാനുമെല്ലാം അഞ്ജു സഹായിയായി കൂടെനിന്നു. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പ് കാണാന്‍ പറ്റുമോ എന്ന് കെറി ചോദിച്ചു. തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കുള്ള വിമാനടിക്കറ്റ് കെറി റദ്ദ് ചെയ്തു.
ഇത് അറിഞ്ഞ മാതാപിതാക്കള്‍ കെറിയെ ശാസിച്ചു. എന്നാല്‍ ഇന്ത്യ ആകെ ചുറ്റിക്കറങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ശേഷം കെറി ഓസ്ട്രേലിയിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണു കൊവിഡ് വ്യാപിച്ചത്. ഇതോടെ ഇരുവരും രണ്ടിടത്തായി.
കഴിഞ്ഞ ദിവസമാണ് കെറി വീണ്ടും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ 4ന് കോഴിക്കോട് സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഇരുവരും വിവാഹം കഴിച്ചു. ഇനി കെറിയുടെ വീട്ടുകാര്‍ എത്തുമ്പോള്‍ ചെറിയ ഒരു വിവാഹച്ചടങ്ങ് നടത്താനാണ് ഇരുവരുടെയും പദ്ധതി. ഇപ്പോള്‍ ഇരുവരും മനാലിയിലേക്കുള്ള യാത്രയിലാണ്.