ആലപ്പുഴ: വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ വന്‍ നാശനഷ്ടം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും കല്ല്യാണത്തിനെത്തിയവരാണ് വഴക്കടിച്ചത്.
ഓഡിറ്റോറിയത്തില്‍ വെച്ച് കസേരകള്‍ ഉപയോഗിച്ച് വരെ നടന്ന തല്ലില്‍ ഓഡിറ്റോറിയത്തിന്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. കല്ല്യാണമൊക്കെ മംഗളകരമായി നടന്നു, പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറുകയായിരുന്നു.
ഭക്ഷണം വിളമ്പുന്നതിനിടയില്‍ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടു. ഇതോടെയാണ് വഴക്കിന്റെ തുടക്കം. ഭക്ഷമം വിളമ്പുന്നവര്‍ പപ്പടം തരില്ലെന് പറഞ്ഞതോടെ തര്‍ക്കമായി. പിന്നെ അടിമാ യി. കസേരകള്‍ ഉപയോഗിച്ച് വരെ നടന്ന തല്ല് ഓഡിറ്റോറിയത്തിന് പുറത്തേയ്ക്കും വ്യാപിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്. അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തില്‍ ഓഡിറ്റോറിയ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്റെ ഉടമ മുരളീധരന്, ജോഹന്‍ ,ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകര്‍ത്തെന്ന ഉടമയുടെ പരാതിയില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു. തല്ലുകിട്ടിയതിന് പുറമെയാണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്.