നവാഡ: വിവാഹം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട യുവാവിന്റെ പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. സ്ത്രീധനം വാങ്ങിയതിന് പിന്നാലെ യുവാവിന്റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകള്‍ പറയുന്നതിനിടെയാണ് യുവതി യുവാവിന്റെ പിറകെ ഓടിയത്.
മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇത് കാര്യമാക്കിയില്ല.
യുവതി ഒച്ചവെച്ചതോടെ നാട്ടുകാരും ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, യുവാവിന് പിന്നാലെ യുവതിയും ഓടി. യുവാവിന്റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ പിന്നെയും പിന്നെയും യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു.
എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായി.
एक शादी ऐसा भी
जब शादी करने से भाग रहा था लड़का, तब लड़की ने उसे खुद पकड़कर रचाई शादी
मामला #बिहार के #नवादा का है। लड़की ने कहा कि पैसा और बाइक लेकर शादी करने से भाग रहा था लड़का#ExclusivePost#xclusivepost pic.twitter.com/LSpch8Sp5a
— Exclusive Post (@xclusivepost) August 28, 2022
ഇതോടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പിന്നാലെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹവും നടന്നു.