കോഴിക്കോട്: പോലീസുദ്യോഗസ്ഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുക്കള്‍ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം കോഴിക്കോട് കഴിഞ്ഞ ദിവസം മറ്റൊരു പോലീസുദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരണം സംഭവിച്ചിരുന്നു.
താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ സനൂജാണ് (37) മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണാണ് മരിച്ചത്.