കൊച്ചി: മകന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മേരിയുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മകന് കിരണ്‍ മേരിയെ കത്തികൊണ്ട് കുത്തിയത്.
ആഴത്തിലുള്ള കുത്തേറ്റ് മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. അമ്മയെ കുത്തിപ്പരിക്കേല്പപിച്ച കാര്യം കിരണ്‍ തന്നെ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്തിയിരുന്നില്ല. തുടര്‍ന്ന് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.
also read:കാടക്കോഴി ഫ്രൈയില്‍ ജീവനുള്ള പുഴു, തട്ടുകട പൂട്ടിച്ചു
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം മേരിയെ പ്രവേശിപ്പത്. എന്നാല്‍ മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ചികിത്സയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.