തൃശ്ശൂര്‍: കാടക്കോഴി ഫ്രൈയില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തട്ടുകട പൂട്ടിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം.
ചാലക്കുടി നഗരസഭ ജംക്ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടില്‍ നടത്തിയിരുന്ന തട്ടുകടയിലെ കാടക്കോഴി ഫ്രൈയിലാണ് ജീവനുള്ള പുഴുവിനെ കണ്ടത്.
ഇതേത്തുടര്‍ന്ന് നഗരസഭാധികൃതര്‍ കട അടപ്പിച്ചു. ഈ കടയ്ക്ക് അടുത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് തട്ടുകടകള്‍ കൂടി അടപ്പിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച തട്ടുകടയുടെ നടത്തിപ്പുകാരനില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രദേശത്തെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷണശാലകളില്‍ പരിശോധന കടുപ്പിക്കുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.