വയനാട്: യുവഡോക്ടര്‍മാരുടെ നൃത്തവീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സാവന്‍ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തവീഡിയോയാണ് ആരോഗ്യമന്ത്രി പങ്കുവെച്ചത്.
കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ് ഇരുവരുടെയും തകര്‍പ്പന്‍ ചുവടുകള്‍. ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രമെന്നും സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്കുന്ന ആശുപത്രികളില്‍ ഒന്നാണിതെന്നും മന്ത്രി പറയുന്നു.
also read:ആകാശ എയർ യാഥാർഥ്യമാക്കി; വിമാനക്കമ്പനി ഉടമയും ട്രേഡറുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു
മന്ത്രിയുടെ കുറിപ്പ്
വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍…
ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം.
സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.
ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നത്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരും.