രാജസ്ഥാന്: രാജസ്ഥാനില്‍ സ്കൂളില്‍ വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ജലോര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപകനായ ചയ്ല്‍ സിംഗ്(40) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജുലൈ ഇരുപതിനാണ് സംഭവം നടന്നത്. ചികിത്സയിലിരിക്കേയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. ദളിത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥി പാത്രം തൊട്ടതിന്റെ പേരിലാണ് അധ്യാപകന് മര്‍ദിച്ചതെന്നാണ് പരാതി. ജലോറിലെ സുരാന ഗ്രാമത്തിലുള്ള പ്രൈവറ്റ് സ്കൂളിലാണ് സംഭവം നടന്നത്.
അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കൊലപാതക കുറ്റം, എസ്.സി, എസ്.ടി ആക്ട് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഖെലോട്ട് നടുക്കം രേഖപ്പെടുത്തി. അധ്യപകനെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയി ച്ചു.