മാവേലിക്കര: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന് (അനിമോള്‍) ആണ് മരിച്ചത്. അറുപത്തിമൂന്നുവയസ്സായിരുന്നു.
ബന്ധുക്കളോടൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവെയാണ് ഷീജ അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗലാപുരത്തിന് സമീപത്തുവെച്ചാണ് ഷീജ അപകടത്തില്‍പ്പെട്ടത്.
തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്ന, വിഷ്ണു (സ്ക്വാഡ്രന്റ് ലീഡര്‍, എയര#്ഫോഴ്സ്). മരുമകന്: അജിത്കുമാര്‍.