തൃശൂര്‍: തൃശ്ശൂരില്‍ മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.
യു എ ഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയത് 4 കൂട്ടുകാര്‍ ആണ്. കുടുംബാംഗങ്ങള്‍, ആശുപത്രിയില്‍ കൊണ്ടു പോയവര്‍, ആരോഗ്യ പ്രവര്‍ത്തകരെന്നിവരും നിരീക്ഷണത്തില്‍ ആണ്.
also read: പെരുമഴ, അതീവ ജാഗ്രതയില്‍ കേരളം, റെഡ് അലേര്‍ട്ട്
നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തുന്ന മുറയ്ക്ക് ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കും അതിനിടെ ഈ യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്.