കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കാടാണ് സംഭവം. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര് പുഴയുടെ ആലപ്പടി കടവിലാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജോലി കഴിഞ്ഞ് സുബൈര്‍ പുഴക്കരയില്‍ നിന്ന് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുബൈര്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
also read: കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു, മകളെയും മരുമകനെയും ക്രൂരമായി കൊലപ്പെടുത്തി പിതാവ്
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചേക്കുവിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷാഹിന.മക്കള്‍: അമീര്‍, അമീന്, ഫാത്തിമ മിന്‍ഹ. ഖബറടക്കം ചൊവ്വാഴ്ച ഞാറപ്പൊയില്‍ ജുമാമസ്ജിദില്‍ നടക്കും.