കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തടിച്ച അമ്പത്തിയഞ്ചുകാരനെ സുഹൃത്ത് വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോടാണ് ഞെട്ടിക്കുന്ന സംഭവം. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ സുഹൃത്തായ ദിനേശന് വെട്ടിയതായാണ് പരാതി. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മുരളി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. വീട്ടില്‍ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോണ്‍ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശന് ഇരുകാലുകളിലും വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
also read; സ്ഥിരം വഴക്ക്, ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്
ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വര്‍ഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓര്മയുണ്ടോടാ എന്ന് ദിനേശന് ചോദിച്ചപ്പോള്‍, തനിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞു. അപ്പോള്‍ സുനി വടിവാള്‍ നല്കി വെട്ടാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ദിനേശന് കാലുകളില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓര്‍ത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആക്രമണത്തില്‍ കാലിന്റെ പേശികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നതിനാല്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.