കോട്ടയം: കോട്ടയത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സ്വീഡനില്‍ ജോലി ഉറപ്പാക്കി യാത്രയ്ക്കൊരുങ്ങിയിരിക്കുകയായിരുന്നു നിമ്മി.
കര്‍ണാടകയില്‍ നഴ്സായി ജോലിചെയ്യുകയായിരുന്നു നിമ്മി. അതിനിടെയാണ് നിമ്മിക്ക് സ്വീഡനില്‍ ജോലി ലഭിച്ചത്. ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു നിമ്മിയും കുടുംബവും. മണിമല വള്ളംചിറ ഈട്ടിത്തടത്തില്‍ റോഷനാണ് ഭര്‍ത്താവ്.
റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായാണ് നിമ്മി സ്വന്തം വീട്ടില്‍ നിന്നും ഭര്‍തൃവീട്ടില്‍ എത്തിയത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം നിമ്മി മുറിയിലേക്ക് പോയി.
പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. അതേസമയം, മരണകാരണം വ്യക്തമല്ല.