വയനാട്: വയനാട്ടില്‍ ലാബ് ടെകനീഷ്യന് കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെകനീഷ്യനായ മൂപ്പൈനാട് വാളത്തൂര്‍ സ്വദേശി അശ്വതി (25)ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി മരുന്നുകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി.
അശ്വതിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അനുശോചനം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കൊവിഡ് ബാധിച്ച് 28 പേര് മരിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
വിവാഹചടങ്ങില്‍ 50പേര്മാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങില്‍ പരമാവധി 20പേര്. റമദാന് ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50പേര് മാത്രം. ചെറിയപള്ളികളാണെങ്കില്‍ എണ്ണം ചുരുക്കണം.