കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചുരം കയറുന്നു. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട്ടില്‍ എത്തും. രാവിലെ 10 മണിക്ക് പൊഴുതന റാഷ ഓഡിറ്റോറിയം, 11 മണിക്ക് കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ഹാള്‍, 2 മണിക്ക് മാനന്തവാടി മൈത്രി നഗര്‍ പാറക്കല്‍ കമ്മ്യൂണിറ്റി ഹാള്‍, 3 മണിക്ക് സിറ്റി ഓഡിറ്റോറിയം വെള്ളമുണ്ട, നടവയല്‍ ടൗണ്‍,
ബത്തേരി സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിലെ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് യുഡിഎഫ് നേതൃത്വം സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, മൂന്നാം തീയ്യതി എഐസിസി ജനറല്‍ സെക്രട്ടറിയും, ഉമ്മന്‍ചാണ്ടിയും വയനാട്ടില്‍ എത്തുന്നുണ്ട്.
നാലാം തീയ്യതി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും, ഏഴാം തീയ്യതി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിന് എത്തുന്നുണ്ട്.