പാലാ: സംസ്ഥാനം ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്, കൊവിഡ് മഹാമാരിയില്‍ നിന്നും കരകയറുന്നതിന് മുന്‍പ് തന്നെയാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. എന്നാല്‍ പാലായില്‍ ഇപ്പോള്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇതോടെ പാലാ നഗരസഭയില്‍ യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ഥികളും പൊതുപ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. നഗരസഭ 20-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോഷി ജോണ്‍ വട്ടക്കുന്നേലാണു പോസിറ്റീവായത്. സ്ഥാനാര്‍ത്ഥികളുടെയും രാഷട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തില്‍ കഴിഞ്ഞ ദിവസം ജോഷി പങ്കെടുത്തിരുന്നു. പത്രിക സമര്‍പ്പിച്ച ദിവസവും ചിഹ്നം അനുവദിച്ച ദിവസവും പൊതുപരിപാടികളിലും യുഡിഎഫ് യോഗത്തിലും പങ്കെടുത്തു.
ഇതിന്റെ പശ്ചാത്തലത്തില്‍, യുഡിഎഫ് സ്ഥാനാര്‍ഥികളും കുടുംബാംഗങ്ങളും 30 വരെ നിരീക്ഷണത്തിലായിരിക്കും. അതേസമയം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചും ഫോണിലൂടെയും വോട്ടു തേടും. 30 ന് പരിശോധനയ്ക്കു ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ നേരിട്ടുള്ള പ്രചാരണത്തിന് ഇറങ്ങൂവെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.