കൂത്തുപറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. ബിജെപി കൂത്തുപറമ്പ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ചെണ്ടയാട്ടെ കെപി മഞ്ജുഷയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി രണ്ടിടത്ത് പോരാട്ടത്തിന് ഇറങ്ങുന്നത്.
കുന്നോത്തുപറമ്പ് പഞ്ചായത്തിലെ 21ാം വാര്‍ഡിലും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കോട്ടയം ഡിവിഷനിലും മഞ്ജുഷയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രണ്ടും വനിതാ സംവരണ വാര്‍ഡുകളാണ്. പഞ്ചായത്തിലെ 21ാം വാര്‍ഡ് മഞ്ജുഷയുടെ സ്വന്തം വാര്‍ഡാണ്. അതുകൊണ്ട് ആദ്യംതന്നെ ഇവിടുത്തെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്ന ഉറപ്പിച്ചിരുന്നു.
കൂത്തുപറമ്പ് ബ്ലോക്കിലെ കോട്ടയം ഡിവിഷനില്‍ ശക്തമായ മത്സരം നടത്താന്‍ പ്രധാനപ്പെട്ട വനിതാ നേതാവ് തന്നെ വേണമെന്നു പാര്‍ട്ടി തീരുമാനിച്ചതോടെയാണ് ഇവിടെയും മഞ്ജുഷയ്ക്ക് വഴിതെളിഞ്ഞത്. എല്‍ഐസി ഏജന്റ് കൂടിയായ മഞ്ജുഷ മുന്‍പു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.