പാലോട്: തടികയറ്റി വന്ന ലോറി കെട്ടിടത്തിനു മുകളിലേക്ക് മറിഞ്ഞ് കാര്‍ ഷെഡും കാറും തകര്‍ന്നു. ചെറ്റച്ചല്‍ ജഴ്സി ഫാമിനു സമീപം പ്രവര്‍ത്തിക്കുന്ന മുരളീധരന്‍നായരുടെ ദേവി കേറ്ററിങ് സര്‍വീസ് സെന്ററി
ന്റെ കെട്ടിടത്തിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവര്‍ പ്രകാശിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
വിതുരയില്‍ നിന്ന് നന്ദിയോട്ടേക്കു പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. റോഡു പണിയുടെ ഭാഗമായി എടുത്ത കുഴിയില്‍ ലോറിയുടെ ടയര്‍ പുതഞ്ഞു മറിയുകയായിരുന്നു. ലോറി മറിഞ്ഞ് കാറും ഷെഡും തകര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് മുരളീധരന്‍നായര്‍ പറഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച നന്ദിയോട് – ചെറ്റച്ചല്‍ റോഡിന്റെ പണികള്‍ മൂന്ന് വര്‍ഷത്തോളമായിട്ടും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. റോഡില്‍ മിക്കയിടത്തും മണ്ണുമാന്തിയ കുഴികളും മണ്‍കൂനകളുമാണ്.