പാറശാല: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തില്‍ എന്‍ ചന്ദ്രശേഖരന് നായര്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. ഇന്നലെ രാവിലെ ചൂലുകൊണ്ട് വീടിനു മുന്നിലെ കടയുടെ ചുമര് വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ചന്ദ്രശേഖരന് നായര്‍ വീണു കിടക്കുന്നതു കണ്ട് എഴുന്നേല്പിക്കാന് ശ്രമിച്ച ഭാര്യയ്ക്കും വൈദ്യുത ആഘാതം ഏറ്റു.
അയല്‍വാസികള്‍ എത്തി കടയിലെ മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് മാറ്റിയ ശേഷം ചന്ദ്രശേഖരന് നായരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍, അപകടത്തിന് ഇടയാക്കിയ എര്‍ത്ത് കമ്പിയിലൂടെ 230 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സുനിത. മക്കള്‍ സന്തോഷ്, സ്വാതി.