ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്ത് വൃദ്ധദമ്പതിമാര്‍ താമസിക്കുന്ന ഓലമേഞ്ഞ വീട് കത്തി നശിച്ചു. വീടുപണിക്കായി സ്വരുക്കൂട്ടി വെച്ച ഒന്നര ലക്ഷം രൂപയും വീട്ടുപകരണങ്ങളും മറ്റ് രേഖകളും തീപിടുത്തത്തില്‍ കത്തിച്ചാമ്പലായി. വീട്ടിലെ വളര്‍ത്തുനായയും തീപ്പിടിത്തത്തില്‍ ചത്തു.
മുനയ്ക്കക്കടവ് അഴിമുഖത്തിന് സമീപം പുതു പുതു ശങ്കുരുവിന്റെ വീടാണ് പൂര്‍ണമായും കത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ഭാര്യ തങ്കമണി വീട്ടിലുണ്ടായിരുന്നില്ല. കടലില്‍ നിന്നും സമീപത്തെ തോടുകളില്‍ നിന്നും വെള്ളമൊഴിച്ച് നാട്ടുകാര്‍ തീകെടുത്താന്‍ ശ്രമിച്ചതിനാല്‍ സമീപത്തെ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി.
ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്