കടയ്ക്കല്‍: അച്ഛനും മകളും ഒരുമിച്ച് പോരാട്ടത്തിന്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായിട്ടാണ് ഇരുവരും ജനവിധി തേടുന്നത്. 2 ജില്ലയിലാണ് ഇരുവരും മത്സരിക്കുന്നത്. അച്ഛന് ഗ്രാമ പഞ്ചായത്തില്‍ ജനവിധി തേടുമ്പോള്‍ മകള്‍ ബ്ലോക്ക് ഡിവിഷനിലാണ് മത്സരിക്കുന്നത്.
ചിതറ പഞ്ചായത്തില്‍ മാങ്കോട് വാര്‍ഡില്‍ നിന്നു മത്സരിക്കുന്ന എഎ ലത്തീഫിന്റെ മകള്‍ റസിയ അന്‍സാര്‍ തിരുവനന്തപുരം ജില്ലയില്‍ വാമനപുരം ബ്ലോക്കില്‍ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായ ലത്തീഫ് ഏറെ കാലം ചിതറ മണ്ഡലം പ്രസിഡന്റായിരുന്നു.
കെഎസ്യു പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ റസിയയുടെ കന്നിയങ്കം കൂടിയാണ്. പെരിങ്ങമ്മല മാലിന്യ പ്ലാന്റ് സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.