പയ്യന്നൂര്‍ : മില്‍ക്ക് മാന്‍ ഓഫ് ഇന്ത്യ ഡോ. വര്‍ഗീസ് കുര്യന് പയ്യന്നൂരില്‍ ശില്പമൊരുങ്ങുന്നു. വര്‍ഗീസ് കുര്യന്റെ നൂറാം ജന്മവാര്ഷിക വേളയിലാണ് അദ്ദേഹത്തിന്റെ ശില്പം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് ആദ്യമാണ് വര്‍ഗീസ് കുര്യന്റെ ശില്പം ഒരുങ്ങുന്നത്.
നാലടി ഉയരത്തിലുള്ള പീഠത്തില്‍ രണ്ടരയടി ഉയരമുള്ള ശില്പം ഫൈബര്‍ ഗ്ലാസില്‍ മെറ്റാലിക് കളറിലാണ് തയ്യാറാക്കുന്നത്. ഉണ്ണി കാനായി തീര്‍ക്കുന്ന ഈ ശില്പം കോഴിക്കോട് മില്‍മ ഡയറിയില്‍ 26-ന് നടക്കുന്ന ചടങ്ങില്‍ ശില്പം അനാവരണം ചെയ്യും. മില്‍മ ചെയര്മാന് കെഎസ് മണി, എംഡി വിജയകുമാരന്‍, എന്‍ജിനീയര്‍ പ്രേമാനന്ദന് എന്നിവര്‍ പയ്യന്നൂരിലെത്തി ശില്പനിര്മാണം വിലയിരുത്തി.
സികെ അനില്‍, പ്രദീപന് പ്രണാം, അഭിജിത്ത്, വിനേഷ് എന്നിവരും ശില്പനിര്മാണത്തില് പങ്കാളികളായി. 1921 നവംബര്‍ 26-ന് കോഴിക്കോടാണ് വര്‍ഗീസ് കുര്യന് ജനിച്ചത്. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല് ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച കുര്യന് ഇന്ത്യന്‍ ക്ഷീരവികസന ബോര്‍ഡിന്റെ സ്ഥാപകനും ആദ്യ ചെയര്‍മാനുമാണ്. 2012 സെപ്റ്റംബറിലാണ് അദ്ദേഹം മരണപ്പെട്ടത്.