തൃശിലേരി: തൃശിലേരിയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ രണ്ട് ദിവസമായി തൃശ്ശിലേരി അടുമാരി, അനന്തോത്ത് തുടങ്ങിയ ഭാഗങ്ങളില്‍ വന്യമൃഗം ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഇന്ന് രാവിലെ അടുമാരിയില്‍ വന്യമൃഗം ഒരു ആടിനെ കൊന്ന് ഭക്ഷിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വനപാലകര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രദേശത്ത് ഭീതി വിതയ്ക്കുന്നത് കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തു തന്നെയായാലും വന്യമൃഗത്തെ പിടികൂടണം എന്നാവശ്യവുമായാണ് നാട്ടുകാരുടെ പ്രതിഷേധം. അതേസമയം ആര്‍ആര്‍ടി ടീം സ്ഥലത്ത് എത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വനപാലകര്‍ അറിയിച്ചത്.