ഒല്ലൂര്‍: 400 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ആദിപുരുഷിലെ നായക രൂപത്തില്‍ പ്രഭാസിന്റെ ചിത്രം ഗ്രാഫിക്സില്‍ ഒരുക്കി തൃശ്ശൂരിലെ അഭിജിത്ത്. പ്രഭാസിനോടുള്ള കടുത്ത ആരാധന മൂത്താണ് അഭിജിത്ത് കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്സ് ഒരുക്കിയത്.
400 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ആദിപുരുഷിലെ നായകന്റെ രൂപമാണ് ഗ്രാഫിക്സില്‍ ഒരുക്കിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം സംവിധായകനും ഷെയര്‍ ചെയ്ത് കഴിഞ്ഞു.. വല്ലച്ചിറ സെന്റ് തോമസ് എച്ച്എസ്എസിലെ കംപ്യൂട്ടര്‍ സയന്‍സ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. തൈക്കാട്ടുശേരി വാരിയത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥനായ കെഎസ് രാജീവിന്റെയും വിഇഒ ആയ പ്രസന്നയുടെയും മകനാണ്.