തിരുവനന്തപുരം: കൊവിഡ് കാലത്ത് പുതിയ സര്‍വ്വീസ് ആരംഭിച്ച് രോഗികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ കരുതല്‍. പുതിയ സര്‍വ്വീസായ ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വ്വീസാണ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും തുടങ്ങി വിവിധ ആശുപത്രികളിലൂടെ സഞ്ചരിച്ച് എറണാകുളം അമൃത ഹോസ്പിറ്റല്‍ വരെയാണ് സ്പെഷ്യല്‍ സര്‍വ്വീസ്.
രാവിലെ 5.10 നു തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നുമാണ് ‘ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വ്വീസ്’ ആരംഭിക്കുക. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോര്‍ ഹോസ്പ്പിറ്റല്‍ (9.15 am) വഴി അമൃത ഹോസ്പ്പിറ്റലില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ച് 2.40 PM ന് അമൃത ഹോസ്പിറ്റലില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി തിരുവനന്തപുരം സെട്രല്‍ ബസ് സ്റ്റേഷനില്‍ എത്തും.
യാത്രക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത് പോലെയുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ യൂണിറ്റിലും ഇതിനകം നല്‍കിയിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍-കാസര്‍കോട് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുടെ ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നു. ദിവസവും ഒരു ട്രിപ്പ് എന്നത് അടുത്ത ആഴ്ച മുതല്‍ 2 ആയി വര്‍ധിപ്പിക്കും. തലശ്ശേരി- മൈസൂരു സര്‍വീസും 23നു പുനരാരംഭിക്കും. രാവിലെ 6.45നു തലശ്ശേരി-തൊട്ടില്‍പാലം-മാനന്തവാടി-മൈസൂര്‍, രാവിലെ 8.20നു തലശ്ശേരി-പാനൂര്‍-കൂത്തുപറമ്പ്വിരാജ്പേട്ട-ഗോണിക്കുപ്പ-മൈസൂരു സര്‍വീസുകളാണ് ആരംഭിക്കുക.