മാനന്തവാടി: റവന്യൂ ഉദ്യോഗസ്ഥര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ നഗരസഭാ പരിധിയിലെ ചൂട്ടക്കടവില്‍ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതായി പരാതി.
സബ് കലക്ടറുടെയും തഹസില്‍ദാറുടെയും ഓഫീസുകളില്‍ നിന്ന് ഏറെ അകലയല്ലാത്ത പ്രദേശത്താണ്
നിയമം ലംഘിച്ച് മണ്ണെടുക്കല്‍ തകൃതിയായി നടക്കുന്നത്.
ഇതിനെതിരെ പരാതി വ്യാപകമായതോടെ വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. മണ്ണെടുക്കല്‍ ശ്രദ്ധയില്‍പ്പെട്ടെന്നും കേസ് എടുത്തതായും തഹസില്‍ദാര്‍ ജോസ് പോള്‍ അറിയിച്ചു.