കുട്ടനാട്: തട്ടിപ്പുകള്‍ പലവിധത്തിലാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. ഇപ്പോഴിതാ പോലീസ് വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണ് ഒരു സംഘം ആളുകള്‍. കുട്ടനാട്ടിലാണ് സംഭവം.
പോലീസുകാരാണെന്ന വ്യാജേന വാഹനം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ച്ച. വ്യാഴാഴ്ച ഉച്ചയോടെ നീരേറ്റുപുറംകിടങ്ങറ റോഡില്‍ മുട്ടാര്‍ ഭാഗത്തുവച്ചാണ് തട്ടിപ്പു നടന്നത്. പഴയ ജെസിബി വാങ്ങാനെത്തിയ കോട്ടയം കടുത്തുരുത്തി സ്വദേശികളുടെ രണ്ടര ലക്ഷം രൂപയാണു സംഘം തട്ടിയെടുത്തത്. കേസില്‍ ഒരാള്‍ അറസ്റ്റിലായി.
പന്തളം സ്വദേശിയായ മോന്സിയെന്നു വിളിക്കുന്ന മോഹനനെയാണു രാമങ്കരി പോലീസ് പത്തനംതിട്ടയില്‍ നിന്നു പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റു 4 പ്രതികളെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ ഇടനില നിന്ന വ്യക്തിയാണു പിടിയിലായതെന്നു സൂചനയുണ്ട്.
തെരഞ്ഞെടുപ്പു സമയത്തു അനധികൃതമായി പണം കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ചാണു പണമടങ്ങിയ ബാഗ് പിടിച്ചു വാങ്ങിയത്, പണം നഷ്ടപ്പെട്ടവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമങ്കരി പോലീസാണ് അന്വേഷണം നടത്തുന്നത്.
പോലീസ് ചമഞ്ഞ് തട്ടിപ്പ് സംസ്ഥാനത്ത് ഇത് ആദ്യ കേസല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് അഞ്ചാലുംമൂടില്‍ ഒരു മധ്യവയസ്കന് പിടിയിലായിരുന്നു. കിളികൊല്ലൂര്‍ സ്വദേശി പരമേശ്വരന് ഉണ്ണി(50)യാണ് അറസ്റ്റിലായത്.
ബൈപാസിലെ കോഴിക്കടയിലെത്തിയ ഇയാള്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റില്ലെന്ന പറഞ്ഞ് ഉടമയില്‍ നിന്ന് 500രൂപ വാങ്ങുകയായിരുന്നു. പോലീസാണെന്ന് പറഞ്ഞായിരുന്നു പരിശോധന. എന്നാല്‍ ഈ സമയം കടയിലെത്തിയ യുവതി ഇയാളെ തിരിച്ചറിയുകയും തട്ടിപ്പ് കൈയോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് കടന്ന ഇയാളെ അഞ്ചാലുംമൂട് പോലീസ് പിടികൂടുകയായിരുന്നു.