കേളകം: സാമൂഹിക സേവനത്തിന്റെയും സൗഹൃദങ്ങളുടെും സൗമ്യ മുഖമായിരുന്ന ഗിരീഷേട്ടന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് നാട്. വീട്ടിലേയ്ക്ക് പോകുംവഴി അനുഭവപ്പെട്ട ശ്വാസതടസമാണ് ജനപ്രിയന് ഗിരീഷിന്റെ ജീവന് എടുത്തത്.
ഇന്നലെ രാത്രി സംഘടനാപരമായ ചുമതലകള്‍ കൂടി പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുംവഴി വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത് ശേഷം, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായി സുഹൃത്തും വ്യാപാരിയുമായ വാളുവെട്ടിക്കല്‍ ജോര്‍ജുകുട്ടിയെ വിളിച്ചറിയിച്ചു. സുഹൃത്തുക്കള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയും ചെയ്തു.
ഗിരീഷേട്ടന് എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഗിരീഷ് ബിന്ദു ജ്വല്ലറി ഉടമ എന്നതിലുപരി സാമൂഹിക പ്രവര്‍ത്തനത്തിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. പ്രശസ്തിക്കു വേണ്ടി പ്രവര്‍ത്തിക്കാത്ത ഒരാളു കൂടിയായിരുന്നു അദ്ദേഹം. നായര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം, ചേംബര്‍ ഓഫ് കേളകം പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഒട്ടേറെ ട്രസ്റ്റുകളുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പില്‍ നടത്തും. ഭാര്യ ബിന്ദു കേളകം പിഎച്ച്സിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: ശ്രീഹരി, ശ്രീരാജ്, ശ്രീരാഗ്. വള്ളിക്കുന്നേല്‍ രാമചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍ ബിജു, ജിഷ.