കുണ്ടറ: ന്മമണ്റോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ വില്ലിമംഗലം 5-ാംവര്ഡില് ഇരുമുന്നണികളിലായി പോരാട്ടത്തിന് ഇറങ്ങുകയാണ് സഹോദരങ്ങളായ വിജയനും സുകുമാരനും. കണ്ട്രാംകാണി മുന്നാം വാതുക്കല് കുടുംബാംഗങ്ങളായ ചിറയില്‍ വീട്ടില്‍ കെ വിജയനും (65) ആര്യ ഭവനില്‍ കെ സുകുമാരനും (62) ആണ് ബന്ധം മറന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.
ചവറ കെഎംഎംഎല്‍ റിട്ട. ഉദ്യോഗസ്ഥനായ വിജയന് സിപിഎം സ്ഥാനാര്‍ത്ഥിയാണ്. കൊല്ലം വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് റിട്ട.സ്റ്റേഷന് മാസ്റ്റര്‍ സുകുമാരന്‍ യുഡിഎഫിനും വേണ്ടിയുമാണ് മത്സരത്തിന് ഇറങ്ങുന്നത്. ഇരുവരും മണ്‍റോത്തുരുത്ത് 3977 ാം നമ്പര്‍ സര്‍വീസ് സഹകരണസംഘത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായിരുന്നു. സര്‍വീസ് സഹകരണസംഘത്തിന്റെ മുന്‍പ്രസിഡന്റായിരുന്ന വിജയന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സുകുമാരന്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് കോണ്‍ഗ്രസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.