പഴഞ്ഞി: ഐന്നൂരില് വീടിനുള്ളില്‍ അവശ നിലയിലായ വയോധികയ്ക്ക് രക്ഷകരായി കുന്നംകുളം പോലീസ്. എംജി റോഡില്‍ താണിക്കല്‍ ഉണ്ണിയമ്മുവിനാണ് (85) പോലീസുകാരുടെ ഇടപെടലില്‍ പുതുജീവന്‍ ലഭിച്ചത്. വീടിനുള്ളില്‍ അസുഖം മൂലം തളര്‍ന്ന് കിടക്കുകയായിരുന്നു.
സഹോദരന് സുബ്രുവിന്റെ മരണ ശേഷം 6 മാസമായി ഒറ്റയ്ക്കാണ് കഴിയുന്നത്. അയല്‍വാസികളുടെ സഹായത്തോടെ ജീവിച്ചിരുന്ന ഇവരെ ഇന്നലെ രാവിലെ മുതല്‍ കണ്ടില്ല. വീടിന്റെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടതിനില് നാട്ടുകാര്‍ക്ക് തുറക്കാനുമായില്ല. ശേഷം, പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം എസ്ഐ വിഎസ് സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. സമീപവാസികളായ സിനീഷ്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ വാതില്‍ പൊളിച്ചപ്പോള്‍ പാത്രങ്ങളും മരങ്ങളും കൂട്ടിയിട്ട ഒറ്റമുറിയ്ക്കുള്ളില്‍ ബോധമില്ലാതെ കിടക്കുന്ന വള്ളിയമ്മുവിനെയാണ് കണ്ടത്.
ഉടന്‍ തന്നെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.