ആറ് വയസുകാരി ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍. ജനിച്ച് നാലാം മാസത്തില്‍ തലച്ചോറിലെ ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട ശ്രീഭൂമികയുടെ ചികിത്സയ്ക്കാണ് മാതാപിതാക്കള്‍ സുമനസുകളുടെ സഹായ തേടുന്നത്. കുത്തനൂര്‍ ചിമ്പുകാട് പുത്തന്‍കുളം വീട്ടില്‍ ചന്ദ്രന് ചിത്ര ദമ്പതികളുടെ മകളാണ് ശ്രീഭൂമിക.
ചന്ദ്രന്റെ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബ ജീവിതവും മകളുടെ ചികിത്സയും മുന്നോട്ട് കൊണ്ടു പോവുന്നത്. ചികിത്സയ്ക്കായി കിടപ്പാടം വരെ പണയപ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും അസുഖം ഭേദമായില്ല. 25,000 രൂപയാണ് കുട്ടിയുടെ ഒരു മാസത്തെ മരുന്നിന്റെ ചെലവ്. ചികിത്സയ്ക്ക് ഇനിയും ലക്ഷങ്ങള്‍ വേണം.
ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയുടെ ചികിത്സ. തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സ തുടര്‍ന്നു. മറ്റുകുട്ടികളെ പോലെ മകള്‍ കളിച്ചു ചിരിക്കുന്നത് കാണുന്നതിനായി അച്ഛന് ചന്ദ്രനും അമ്മ ചിത്രയും കാത്തിരിക്കുകയാണ്. നന്മയുള്ളവരുടെ ചെറിയ സഹായം പോലും ഈ നാല് വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനുള്ള വലിയ കൈത്താങ്ങായി മാറും.
കുഞ്ഞു മകള്‍ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണു കുടുംബം. ശ്രീഭൂമികയുടെ പേരില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് കുത്തനൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 4305001500016863, IFSCODE- PUNB0430500. ഫോണ്‍: 9809139863, 8838065104