ചെന്നൈ: പ്രണയ വിവാഹത്തെ എതിര്‍ത്ത ബന്ധുക്കള്‍ നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പെട്രോളൊഴിച്ചു കത്തിച്ചു. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വിവാഹിതരായ തേനി ചിന്നമനൂര്‍ തേരാടി സ്ട്രീറ്റ് സ്വദേശികളായ മല്ലികയും ദിനേഷും സഞ്ചരിച്ച കാറാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കത്തിച്ചത്.
തേനി ചിന്നമനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ പട്ടാപകലായിരുന്നു സംഭവം. അടുത്ത ബന്ധുക്കളായ മല്ലികയും ദിനേഷും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. പ്രണയത്തെ ഇരുവരുടെയും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇന്നലെ വീരപാണ്ടി കേളമാരിയമ്മന് കോവിലില്‍ വച്ചു പരസ്പരം മാലയിട്ടു ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.
also read: അതിശക്തമായ മഴ, 55 കി.മീ വേഗതയില്‍ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഇരുവരും പക്ഷേ നേരെ പോയതു പൊലീസ് സ്റ്റേഷനിലേക്കാണ്. വിവാഹ വിവരമറിയുന്നതോടെ മല്ലികയുടെ വീട്ടുകാര്‍ വെറുതെയിരിക്കില്ലെന്നതിനാലായിരുന്നു സ്റ്റേഷനില്‍ അഭയം തേടിയത്. വിവാഹത്തിനു ഒപ്പം നിന്ന ചില ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു.
പൊലീസ് ഇരുവീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കവേ മല്ലികയുടെ സഹോദരന് പെരുമാള്‍ പുറത്തിറങ്ങി. വധൂവരന്മാര് വന്ന കാറ് സ്റ്റേഷനു പുറത്തുകിടക്കുന്നതു കണ്ടതോടെ ഇയാളുടെ നിയന്ത്രണം വിട്ടു. സ്വന്തം വാഹനത്തില്‍ കരുതിയിരുന്ന പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
also read: അതിശക്തമായ മഴ, 55 കി.മീ വേഗതയില്‍ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ബന്ധുവായ ചന്ദ്രശേഖറിന്റേതാണു കാര്‍. ചിന്നമനൂര്‍ ഫയര്‍#േഫാഴ്സ് എത്തിയാണു തീ കെടുത്തിയത്. കാര്‍ കത്തിച്ച ശേഷം ഓടി രക്ഷപ്പെട്ട പെരുമാളിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി.