കൊച്ചി: അതിശക്തമായി പെയ്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പുയര്‍ന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്.
ആലുവ ക്ഷേത്രത്തില്‍ വെള്ളം ഉയര്‍ന്നതോടെ പുലര്‍ച്ചെയുള്ള പൂജാ കര്‍മങ്ങള്‍ ഉള്‍പ്പെടെ തടസപ്പെട്ടു. പെരിയാര്‍ കലങ്ങി ഒഴുകുന്നതിനാല്‍ വെള്ളത്തിലെ ചെളിയുടെ തോതും വര്‍ധിച്ചിട്ടുണ്ട്. 70 എന്‍ റ്റിയു ആയാണ് ചെളിയുടെ തോത് വര്‍ധിച്ചത്.
also read: അതിശക്തമായ മഴ, 55 കി.മീ വേഗതയില്‍ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റര്‍ ഉയര്‍ന്നതായും രേഖപെടുത്തി. എന്നാല്‍ ബുധനാഴ്ച ഇത് 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു.
റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.