ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മപുരിയിലാണ് സംഭവം. എറണാകുളം സ്വദേശി ശിവകുമാര്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടേയും മൃതദേഹം ധര്‍മ്മപുരിയില്‍ റോഡരികിലാണ് കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
also read; കൊല്ലത്ത് നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.