കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ആയുര്‍ മാര്‍ത്തോമാ കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തിയത്.
ഇത് വന്‍ സംഘര്‍ഷത്തിലേക്ക് പോയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ് യു, എബിവിപി, തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച നടത്തിയത്. പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം കനത്തു.
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിച്ചതോടെ യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. നീറ്റ് പരീക്ഷയ്ക്കെത്തിയ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.