ലഖ്നൗ: ക്ലാസ് മുറിയില്‍ വെച്ച് പുലിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. അലിഗാര്ഹിലുള്ള കോളജിലാണ് പുലി കയറിയത്. ക്ലാസ് മുറിയില്‍ ആദ്യമെത്തിയ വിദ്യാര്‍ത്ഥിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാവിലെ വിദ്യാര്‍ത്ഥികള്‍ കോളജിലെത്തുന്ന സമയത്താണ് സംഭവം നടന്നത്. ക്ലാസ് മുറിയില്‍ കയറിക്കൂടിയ പുലിയെ കണ്ട് ആദ്യം എത്തിയ വിദ്യാര്‍ത്ഥി പരിഭ്രാന്തയാവുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജ് സിങ്ങ് എന്ന വിദ്യാര്‍ത്ഥിയാണ് പുലിയുടെ ആക്രമണത്തില്‍പ്പെട്ടത്.
Also Read: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചു, 27കാരന് അറസ്റ്റില്‍
വേഗത്തില്‍ എത്തിയ പുലി തന്റെ കൈയ്യിലും പിന്‍വശത്തും കടിച്ചുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റൂം നമ്പര്‍ 10ലാണ് പുലി കയറിയത്. സംഭവം അറിഞ്ഞയുടന്‍ കോളജ് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
#watch: A student of class X was attacked by a #leopard while he was entering his class at Chaudhary Nihal Singh inter college in #Aligarh’s Chharra area around 8:30 am today. The student has been sent to a hospital for treatment. Rescue operation in on. pic.twitter.com/za1Iee7fSJ
— Anuja Jaiswal (@AnujaJaiswalTOI) December 1, 2021
സംഭവം നടന്നയുടനെ അധികൃതര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. അതേസമയം, കോളജില്‍ പുലി ഇറങ്ങി എന്ന്് വിവരം അറിഞ്ഞതോടെ മറ്റ് വിദ്യാര്‍ത്ഥികളും പരിഭ്രാന്തരായി നില്ക്കുന്നതും കാണാം. പുലിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്.