നിവിന്‍ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് അണിയിച്ചൊരുക്കിയ ‘മൂത്തോന്’ എന്ന ചിത്രത്തിനെ തേടി മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കൂടി. ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്ന് അവാര്‍ഡുകളാണ് മൂത്തോന് കരസ്ഥമാക്കിയത്. മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗീതു മോഹന്‍ദാസിനുമാണ് ലഭിച്ചിരിക്കുന്നത്.
അവാര്‍ഡ് വിവരം പുറത്ത് വിട്ടതിന് ശേഷം ഗീതു മോഹന്‍ദാസിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാര്‍ഡ് വിവരം പങ്കുവെച്ചിട്ടുള്ളത്.
നിവിന്‍ പോളിയും റോഷന് മാത്യുവും ശശാങ്ക് അറോറയും സഞ്ജന ദിപുവുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടിയും അവാര്‍ഡുകളുമൊക്കെ നേടിയ ചിത്രമാണ് മൂത്തോന്.
ലക്ഷ ദ്വീപില്‍ നിന്നും തന്റെ മൂത്തോനെ (മൂത്ത സഹോദരന്)തേടി ബോംബെയിലെക്ക് വരുന്ന മുല്ല എന്ന കുട്ടിയും അതിന്റെ തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.