അമ്പലപ്പുഴ : ചെമ്മീനുമായി വന്ന മിനിലോറി ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് ദേശീയപാതയില്‍ മറിഞ്ഞു. തോട്ടപ്പള്ളി കൊട്ടാരവളവിനുസമീപം വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിയിലുണ്ടായിരുന്ന അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശികളായ ഡ്രൈവര്‍ ഹാരിസ് (32), സഹായി ജബ്ബാര്‍ (55) എന്നിവരാണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്.. കൊല്ലത്തുനിന്ന് ചെമ്മീന്കയറ്റി വളഞ്ഞവഴിയിലേക്ക് വരികയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന പെട്ടികളിലാക്കിയ ചെമ്മീന്‍ മുഴുവന്‍ റോഡില്‍വീണു. അപകടവിവരം അറിഞ്ഞ് അമ്പലപ്പുഴ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്. സുനിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വാഹനങ്ങള്‍ ഒരുവശത്തുകൂടി കടത്തിവിട്ടതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടില്ല. റോഡില്‍വീണ ചെമ്മീന്വാരി പെട്ടികളിലാക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.