തൃശൂര്‍: ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂര്‍ എംജി റോഡിലെ തസ്കിന് റസ്റ്ററന്റിലെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫാണ് അപകടത്തില്‍പെട്ടത്.
കട്ട്ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന മെഷിനുള്ളില്‍ മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തി കുടുങ്ങുകയായിരുന്നു. റസ്റ്റോറന്റ് ജീവനക്കാര്‍ ഏറേ നേരം പരിശ്രമിച്ചെങ്കിലും കൈവലിച്ചെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൃശൂര്‍ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു.
അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന് അറുത്ത് മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് ക്ഷതമേറ്റ നിലയിലാണ്. വിദഗ്ദ ചികില്‍സക്കായി ജൂബലി മിഷന് ആശുപത്രില്‍ പ്രവേശിപ്പിച്ചു.