തൃശൂര്‍: ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യപകന് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെയാണ് (22) അറസ്റ്റ് ചെയ്തത്.
പോക്സോ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ് ചെയ്തത്. മതപഠനത്തിനെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്രസയിലെ ടോയ്ലെറ്റില് വച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം കുട്ടി വീട്ടില്‍ പറഞ്ഞതോടെ മാതാപിതാക്കളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.