കൊച്ചി: അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. 14 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് എറണാകുളം അങ്കമാലി നായത്തോട് സ്വദേശിനി മേരി (42) മരണത്തിന് കീഴടങ്ങിയത്.
മകന് കിരണിന്റെ ആഴത്തിലുള്ള കത്തികൊണ്ടുള്ള കുത്തില്‍ മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. എന്നാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കഴിഞ്ഞ ദിവസം മേരി മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മേരി മരിച്ചത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന് കിരണിന്റെ കുത്തേറ്റത്.
വീട്ടില്‍ വെച്ച് മേരിയും മകന് കിരണും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മേരിയെ മകനായ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാള്‍.