പാറശാല: മക്കളുടെ അക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് 87 വയസ്സുള്ള മാതാവ് പോലീസില്‍ പരാതി നല്കി. ഉച്ചക്കട നെല്ലിവിള വീട്ടില്‍ എട്ട് മക്കള്‍ ഉള്ള കമലമ്മ ആണ് നാല് മക്കള്‍ക്ക് എതിരെ പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
11 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ കമ്മലമ്മയും നാല് മക്കളും തമ്മില്‍ സ്വത്ത് വീതം വയ്പ് സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. പരാതികളെ തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് നേരത്തെ ഒത്തുതീര്‍പ്പ് നടത്തിയത്.
വീണ്ടും ഉപദ്രവം തുടര്‍ന്നതോടെ ഇളയ മകളുടെ വീട്ടില്‍ താമസിക്കുന്ന വയോധികയെ കഴിഞ്ഞ ദിവസം ഉപദ്രവിക്കുകയും ഓക്സിജന്‍ മാസ്ക് വലിച്ചെറിയാനും മക്കള്‍ ശ്രമിച്ചു. ശ്വാസകോശങ്ങള്‍ക്കു ശേഷി കുറവ് ഉള്ളതിനാല്‍ ഓക്സിജന്‍ സിലിണ്ടര്‍ വീട്ടില്‍ സ്ഥാപിച്ചാണ് ഇവര്‍ ജീവന് നിലനിര്‍ത്തുന്നത്.
അതേസമയം, മാതാവിനെ സഹായിക്കുന്ന മറ്റ് മക്കളെയും ഇവര്‍ ഉപദ്രവിക്കുന്നതായി പരാതിയില്‍ പറയുന്നു.