പാലോട്: ഫോണില്‍ വിളിച്ചുപറഞ്ഞ ടിക്കറ്റിന് 70 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചു. കയ്യില്‍ ടിക്കറ്റ് ഇരിക്കവേ സത്യസന്ധതയുടെ പ്രതീകമായി പാലോട് ടൗണിലെ ത്രിവേണി ലക്കി സെന്ററിലെ പാപ്പച്ചന്. സംഗീത അധ്യാപകനായ ശാസ്താംകോട്ട ശശിധരന് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് പാപ്പച്ചന്റെ സത്യസന്ധതയിലൂടെ ലഭിക്കുന്നത്.
വിദ്യാലയ പ്രവര്‍ത്തനം ഇല്ലാത്തതു മൂലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോയ ശശിധരന് പാലോട് ടൗണിലെ പാപ്പച്ചന്റെ ത്രിവേണി ലക്കി സെന്ററിലേക്കു ഫോണില്‍ വിളിച്ചാണു താന്‍ പറഞ്ഞ നമ്പറുകളിലെ ആറ് ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ പറഞ്ഞത്. തന്റെ കയ്യില്‍ ടിക്കറ്റ് ഇരിക്കവേ സമ്മാനം ലഭിച്ച വിവരം പാപ്പച്ചന് ശശിധരനെ വിളിച്ചു പറയുകയും ചെയ്തു.
ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കുന്ന ശശിധരന് പലതവണ അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീത അധ്യാപകന് എന്നതിനപ്പുറം ഉത്സവ പറമ്പുകളിലും മറ്റും കരോക്കേ ഗാനമേളകളില്‍ ശ്രദ്ധേയനാണ് ശശിധരന്.
ഉപജീവനത്തിനായി ചെറിയ തോതില്‍ ചീരക്കട എന്ന പേരില്‍ പച്ചക്കറിക്കടയും ഒപ്പം ലോട്ടറിയും വില്‍ക്കുന്ന പാപ്പച്ചനും നിറഞ്ഞ സന്തോഷത്തിലാണ്. അടുത്ത കാലങ്ങളിലായി നാലു പേര്‍ക്ക് പാലോട് മേഖലയില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ശശിധരനിലൂടെ ഒരിക്കല്‍ കൂടി ഒന്നാം സമ്മാനത്തിന്റെ ഭാഗ്യദേവത പാലോടിനെ കടാക്ഷിച്ചിരിക്കുകയാണ്. ടിക്കറ്റ് നമ്പര്‍:എന്‍പി.600751 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം 70ലക്ഷം രൂപ ലഭിച്ചത്.